Friday, August 7, 2009

മലയാളം കമ്പ്യൂട്ടിംഗ് പദ്ധതി


കമ്പ്യൂട്ടറില്‍ മാതൃഭാഷയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കേരള സംസ്ഥാന ഐ.ടി.മിഷന്‍ രൂപം നല്‍കിയ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍ വരമ്പുകളില്ലാത്ത വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് പ്രസ്തുത പരിപാടിയുടെ പ്രധാന ലക്ഷ്യം. മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവര ശേഖരണം നടന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങീ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മുഴുവന്‍ മേഖലയിലും യൂണികോഡ് അധിഷ്ഠിത മലയാളം എനേബ്ള്‍ ചെയ്യുന്നതിന്‍ ജില്ലയില്‍ അക്ഷയ പ്രോജക്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.